കൊൽക്കത്ത > ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസും തിപ്രമോതയും ഉൾപ്പെടെ എല്ലാ ജനാധിപത്യ മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുകയാണ് സിപിഐ എം നയം എന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പൂർണ ഐക്യത്തിനായി നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനം വരെ ശ്രമം തുടരും. കഴിഞ്ഞ അറു വർഷത്തിനുള്ളിൽ എല്ലാ രംഗത്തും ത്രിപുരയെ പിന്നോട്ട് നയിച്ചും ഭരണഘടനാ അവകാശങ്ങൾ അട്ടിമറിച്ചും അക്രമ ഭരണമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. ജനങ്ങൾ അതിന് മറുപടി നൽകുമെന്നും യെച്ചൂരി പറഞ്ഞു.