പുണെ> ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ കൃഷ്ണനും ഹനുമാനുമായിരുന്നുവെന്ന് വിദേശമന്ത്രി എസ് ജയ്ശങ്കർ. പുണെയിൽ ‘ദ ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്’-എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വലിയ ദൗത്യമാണ് ഹനുമാനുണ്ടായിരുന്നത്. നയതന്ത്രത്തിനപ്പുറം ഇടപെട്ട് അദ്ദേഹം സീതയെ കാണുകയും ലങ്കയ്ക്ക് തീയിടുകയും ചെയ്തു. തന്ത്രപരമായ ക്ഷമയാണ് വേണ്ടതെങ്കിൽ നമ്മൾ കൃഷ്ണനെ മാതൃകയാക്കണം. ശിശുപാലന് നൂറുതവണ മാപ്പുകൊടുക്കുമെന്നാണ് കൃഷ്ണൻ പറഞ്ഞത്. നൂറ്റിയൊന്നാമതും തെറ്റ് ചെയ്താൽ കൃഷ്ണൻ ശിശുപാലനെ വധിക്കുമായിരുന്നു.’– ജയ്ശങ്കർ പറഞ്ഞു. തന്നെ വിദേശ മന്ത്രിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജയ്ശങ്കർ നന്ദിയും പറഞ്ഞു.