കണ്ണൂർ
കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ‘കൃഷി, ഭൂമി, പുതുകേരളം’ കർഷകത്തൊഴിലാളി പ്രക്ഷോഭ പ്രചാരണ ജാഥയ്ക്ക് ഉജല സ്വീകരണം. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് കർഷകത്തൊഴിലാളികൾ സ്വീകരണകേന്ദ്രങ്ങളിൽ ജാഥയെ വരവേറ്റു. ശനിയാഴ്ച വയനാട് ജില്ലയിൽ പര്യടനം നടത്തും.
മിച്ചഭൂമി -പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷി നടത്താൻ പദ്ധതി ആവിഷ്കരിക്കുക, കർഷകത്തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ. സംസ്ഥാന വൈസ് പ്രസിഡന്റ് ലളിത ബാലൻ ഡെപ്യൂട്ടി ലീഡറും സംസ്ഥാന ട്രഷറർ സിബി ദേവദർശൻ മാനേജരുമായ ജാഥയിൽ വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്മണൻ എന്നിവരാണ് അംഗങ്ങൾ. കണ്ണൂർ ജില്ലയിലെ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനും അംഗങ്ങൾക്കുംപുറമെ ജില്ലാ പ്രസിഡന്റ് കെ ദാമോദരൻ, സെക്രട്ടറി വി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
ബുധനാഴ്ച കാസർകോട്ടുനിന്നാണ് ജാഥക്ക് തുടങ്ങിയത്. വ്യാഴാഴ്ച കാസർകോട് ജില്ലയിൽ നാലിടത്ത് സ്വീകരണം നൽകി. വ്യാഴാഴ്ച കാലിക്കടവിൽവച്ച് കണ്ണൂർ ജില്ലയിലേക്ക് വരവേറ്റു. വെള്ളിയാഴ്ചയും ജില്ലയിലായിരുന്നു പര്യടനം. ഇരിട്ടിയിൽ സമാപിച്ചു.