Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ക്രൈസ്‌തവരോട്‌ സംസാരിച്ചാൽ 5000 രൂപ പിഴ ; ഉള്ളംപൊള്ളിക്കും 
ഈ പീഡാനുഭവങ്ങൾ

by News Desk
January 22, 2023
in INDIA
0
ക്രൈസ്‌തവരോട്‌-സംസാരിച്ചാൽ-5000-രൂപ-പിഴ-;-ഉള്ളംപൊള്ളിക്കും-
ഈ-പീഡാനുഭവങ്ങൾ
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

റായ്പുർ
“ഭീകരമായി വേട്ടയാടിയിട്ടും ഞങ്ങളെ കാണാൻ ഇതുവരെ ആരുംവന്നില്ല. നിങ്ങളാണ് ആദ്യം എത്തിയത്. നന്ദി പറയാൻ വാക്കുകളില്ല’–- കാംകേർ ജില്ലയിലെ ഫാദർ സൈമൺടണ്ടി ബൃന്ദ കാരാട്ടിനോട് പറഞ്ഞു. കേട്ടുകേൾവി ഇല്ലാത്ത കടന്നാക്രമണങ്ങൾ നേരിടുന്ന ഛത്തീസ്ഗഢിലെ ക്രൈസ്തവസമൂഹത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബസ്തർ മേഖലയിലെ കാംകേർ, കൊണ്ടാഗാവ്, നാരായൺപുർ ജില്ലകളിലെത്തിയ ബൃന്ദയും സംഘവും കേട്ടത് മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പീഡാനുഭവങ്ങൾ. നാരായൺപുരിൽ നിരവധി പള്ളികൾ തകർക്കപ്പെട്ടു. കാംകേറിലും കൊണ്ടാഗാവിലും ക്രൂരമർദനങ്ങൾക്കും അവഹേളനങ്ങൾക്കും ഇരകളായി. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന കടന്നാക്രമണങ്ങൾ പേടിച്ച് നൂറുകണക്കിന് വിശ്വാസികൾ കാടുകളിലേക്കും മറ്റും പലായനംചെയ്തു.

സംഘപരിവാർ സംഘടനയായ ‘ജൻജാതി സുരക്ഷാമഞ്ച്’ പോലെയുള്ളവയാണ് ഇതിനെല്ലാം പിന്നിലെന്ന് ഏകസ്വരത്തിൽ പാസ്റ്റർമാരും വിശ്വാസികളും ക്രൈസ്തവ സംഘടനാ പ്രതിനിധികളും വെളിപ്പെടുത്തി. മുമ്പുണ്ടായിട്ടുള്ള ഒറ്റപ്പെട്ട ആക്രമണങ്ങൾ അഞ്ചാറ് മാസമായി സങ്കൽപ്പിക്കാൻ പറ്റാത്ത തലത്തിലേക്കെത്തി.

ക്രിസ്മസ്, പുതുവത്സര വേളയിൽ എല്ലാ പരിധികളും വിട്ടു. ഗ്രാമങ്ങളിൽ ക്രൈസ്തവരോട് സംസാരിച്ചാലോ, സഹകരിച്ചാലോ 5000 രൂപ പിഴ ചുമത്തുന്ന നിലയുണ്ടായി. ആക്രമണങ്ങളെ പ്രതിരോധിക്കാനോ വിശ്വാസികളെ സംരക്ഷിക്കാനോ ഭൂപേഷ് ബാഗേലിന്റെ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ക്രൈസ്തവസമൂഹം പരാതിപ്പെട്ടു.

അതിക്രമങ്ങൾ ‘അറിയാതെ’ കോൺഗ്രസ്
സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായ മോഹൻ മർക്കാമാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായ കൊണ്ടാഗാവിലെ എംഎൽഎ. ഡിസംബർ 18ന് കോക്കടി, ബാലേങ്ക എന്നിവിടങ്ങളിൽ പള്ളികൾ ആക്രമിക്കപ്പെട്ടു. ഒരു വിശ്വാസിയുടെ തല ഗ്രാമത്തലവൻ കമ്പിവടികൊണ്ട് അടിച്ചുപൊട്ടിച്ചു. പരാതിപ്പെട്ടപ്പോഴാകട്ടെ റിപ്പോർട്ടൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു എംഎൽഎയുടെ പരിഹാസമെന്ന് പാസ്റ്റർ കെ ജെ ജേക്കബ് പറഞ്ഞു. തുടർന്ന് നൂറുകണക്കിന് വിശ്വാസികൾ കലക്ടറേറ്റിൽ എത്തി. ഇതോടെ, സ്ഥലം സന്ദർശിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും എംഎൽഎ തിരിഞ്ഞുനോക്കിയില്ലെന്ന് 30 വർഷമായി ഛത്തീസ്ഗഢിൽ പ്രവർത്തിക്കുന്ന ജേക്കബ് പറഞ്ഞു.

ഉള്ളംപൊള്ളിക്കുന്ന പീഡാനുഭവങ്ങൾ കേട്ട ബൃന്ദ കാംകേർ എസ്പി ശലഭ്കുമാർ സിൻഹ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്തു. ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് എസ്പി അവകാശപ്പെട്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ധർമരാജ് മഹാപത്ര, ആദിവാസി ഏകതാ മഹാസഭാ സെക്രട്ടറി ബാലാസിങ് ആന്ദിലേ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Previous Post

വ്യവസായ കേരളത്തിന്റെ പുതുചരിത്രം

Next Post

ഗെലോട്ട്‌ പൈലറ്റ്‌ പോര്‌ ; രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും ഏറ്റുമുട്ടൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഗെലോട്ട്‌-പൈലറ്റ്‌-പോര്‌-;-രാജസ്ഥാൻ-കോൺഗ്രസിൽ-വീണ്ടും-ഏറ്റുമുട്ടൽ

ഗെലോട്ട്‌ പൈലറ്റ്‌ പോര്‌ ; രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും ഏറ്റുമുട്ടൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.