ലിമ
പ്രസിഡന്റ് ദിന ബൊലുവാർട്ട് രാജിവയ്ക്കണമെന്നും തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് പെത്രോ കാസ്തിയ്യോയെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം പെറുവിൽ ശക്തമായി തുടരുന്നു. മകുസാനി നഗരത്തിൽ നടന്ന പൊലീസ് വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കോപാകുലരായ പ്രക്ഷോഭകർ പൊലീസ് സ്റ്റേഷന് തീയിട്ടു.
തലസ്ഥാനമായ ലിമയിലും വൻജനക്കൂട്ടം ഒത്തുചേർന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് പിരിച്ചുവിട്ട് ഉടൻ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു. പ്യൂണോ, കുസ്കോ ഉൾപ്പെടെയുള്ള തെക്കൻ പ്രവിശ്യകളിലെ ഗവർണർമാരും ബൊലുവാർട്ടിന്റെ രാജി ആവശ്യപ്പെട്ടു. ഡിസംബറിലാണ് പ്രസിഡന്റായിരുന്ന കാസ്തിയ്യോയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തത്.