Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ത്രിപുരയുടെ ഖ്യാതി നഷ്ടപ്പെടുത്തിയ 5 വർഷം ; ബിജെപി ഭരണത്തിൽ ക്രമസമാധാനം തകർന്നടിഞ്ഞു

by News Desk
January 19, 2023
in INDIA
0
ത്രിപുരയുടെ-ഖ്യാതി-നഷ്ടപ്പെടുത്തിയ-5-വർഷം-;-ബിജെപി-ഭരണത്തിൽ-ക്രമസമാധാനം-തകർന്നടിഞ്ഞു
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കഴിഞ്ഞ അഞ്ചുവർഷത്തെ ബിജെപി ഭരണംവഴി ത്രിപുരയ്ക്ക് നഷ്ടമായത് മുമ്പുണ്ടായിരുന്ന ഇടതുമുന്നണി സർക്കാരുകൾ നേടിക്കൊടുത്ത ഖ്യാതി. ഇപ്പോൾ ഭീകരവാഴ്ച നിലനിൽക്കുന്ന സംസ്ഥാനമായി ത്രിപുരയെന്ന് ബിജെപിക്കാർ അടക്കം പറയുന്നു. 25 വർഷത്തേക്ക് മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് 2018ൽ കൊണ്ടുവന്ന ബിപ്ലബ്കുമാർ ദേബിനെ ഭരണപരാജയവും വിഭാഗീയതയും ക്രമസമാധാനത്തകർച്ചയും കാരണം മാറ്റേണ്ടിവന്നു. പണമൊഴുക്കി വൻതോതിൽ കൂറുമാറ്റം സംഘടിപ്പിച്ചും കപട വാഗ്ദാനങ്ങൾ നൽകിയും ഭരണം പിടിച്ചെടുത്ത ബിജെപി സർക്കാർ വൻജനരോഷം നേരിടുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പെത്തുന്നത്.

ത്രിപുരയിൽ 1978ലാണ് ആദ്യമായി ഇടതുമുന്നണി സർക്കാർ നിലവിൽവന്നത്. ഭൂപരിഷ്കരണം നടപ്പാക്കിയും ആദിവാസികളുടെ ശാക്തീകരണത്തിനായി ത്രിപുര ആദിവാസിമേഖല സ്വയംഭരണ ജില്ലാ കൗൺസിൽ സ്ഥാപിച്ചും ഇടതുമുന്നണിയുടെ ആദ്യകാല സർക്കാരുകൾ സംസ്ഥാനത്തെ മുന്നോട്ടുനയിച്ചു.1988ൽ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ഇടതുമുന്നണിയെ അധികാരത്തിൽനിന്ന് പുറത്താക്കി. തുടർന്ന് അഞ്ചുവർഷം സംസ്ഥാനത്ത് അർധ ഫാസിസ്റ്റ് ഭീകരവാഴ്ചയായിരുന്നു. 1993ൽ അധികാരത്തിൽ തിരിച്ചെത്തിയ ഇടതുമുന്നണി 24 വർഷം അഭിമാനകരമായ ഭരണം കാഴ്ചവച്ചു. തീവ്രവാദപ്രശ്നം പരിഹരിച്ചു. അധികാര വികേന്ദ്രീകരണപ്രക്രിയ ഫലപ്രദമാക്കി. സാക്ഷരതാനിരക്ക് 97 ശതമാനമാക്കി. ഹയർ സെക്കൻഡറിവരെ സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നൽകി. തൊഴിലുറപ്പുപദ്ധതി മികച്ച നിലയിൽ നടപ്പാക്കി. ശിശുമരണനിരക്ക് ഗണ്യമായി കുറച്ചു. 95 ശതമാനം കൃഷിഭൂമിയിലും ജലസേചനസൗകര്യം ഉറപ്പാക്കി. ഗതാഗതസംവിധാനം മെച്ചപ്പെടുത്തി. ക്രമസമാധാനം കാത്തുസൂക്ഷിച്ചു.

നിലവിലെ ബിജെപി–- ഐപിഎഫ്ടി ഭരണത്തിൽ ത്രിപുരയിൽ ക്രമസമാധാനം തകർന്നടിഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ള, കലാപം, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും ദളിതർക്കുംനേരെയുള്ള അതിക്രമങ്ങൾ എന്നിവ പതിവായി. 2018 മാർച്ച് മൂന്നിനു നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം രാഷ്ട്രീയ എതിരാളികൾക്കുനേരെ ബിജെപിക്കാർ തുടങ്ങിയ ആക്രമണങ്ങൾ തുടരുന്നു. ആയിരക്കണക്കിനുപേർ ആക്രമണത്തിന് ഇരകളായി. തൊഴിലുറപ്പുപദ്ധതി അഴിമതിമയമാക്കി. പൊതുവിതരണം തകർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാർക്ക് അടക്കം ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ ഒന്നും നടപ്പാക്കിയില്ല.

ബിജെപിയെ 
ഭരണത്തിലേറ്റിയത് കോൺഗ്രസ്
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഭരണം പിടിക്കാൻ ബിജെപിയെ സഹായിച്ചത് കോൺഗ്രസുകാരുടെ കൂട്ട കൂറുമാറ്റവും ഐപിഎഫ്ടിയുമായുള്ള അവസരവാദ സഖ്യവും. 2013ൽ സംസ്ഥാനത്ത് ബിജെപിക്ക് ലഭിച്ചത് 1.54 ശതമാനം വോട്ടാണ്. ഇടതുമുന്നണിക്ക് 49.86 ശതമാനവും കോൺഗ്രസിന് 36.53 ശതമാനവും ഐപിഎഫ്ടിയുടെ പൂർവരൂപം ഐഎൻപിടിക്ക് 7.6 ശതമാനം വോട്ടും ലഭിച്ചു. അഞ്ച് വർഷത്തിനുള്ളിൽ കോൺഗ്രസിന്റെ 10 എംഎൽഎമാരും ആദ്യം തൃണമൂലിലേക്കും പിന്നീട് ബിജെപിയിലേക്കും പോയി. 2018ലെ തെരഞ്ഞെടുപ്പ് കാലത്ത് പിസിസി ഒന്നടങ്കം ബിജെപിയിൽ ചേർന്നു. മുൻ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ബിജെപി ടിക്കറ്റിൽ മത്സരിച്ചു. ഇടതുമുന്നണി 44 ശതമാനത്തിൽപ്പരം വോട്ട് നിലനിർത്തി. കോൺഗ്രസിന്റെ വോട്ട്വിഹിതമാകട്ടെ 1.79 ശതമാനമായി ശോഷിച്ചു. ബിജെപിക്ക് 43.59 ശതമാനം വോട്ട് കിട്ടി. സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് എട്ട് ശതമാനവും വോട്ട് കിട്ടി.

Previous Post

മേക്‌ ഇൻ ഇന്ത്യ ‘ജോക്‌ ഇൻ ഇന്ത്യ’ ആയെന്ന്‌ കെസിആർ ; കേന്ദ്രസർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന്‌ അഖിലേഷ് യാദവ്‌

Next Post

അധികാരം സർക്കാരിനോ ലെഫ്‌. ഗവർണർക്കോ ; വിപുലമായ ബെഞ്ച്‌ കേൾക്കണമെന്ന്‌ കേന്ദ്രം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
അധികാരം-സർക്കാരിനോ-ലെഫ്‌.-ഗവർണർക്കോ-;-വിപുലമായ-ബെഞ്ച്‌-കേൾക്കണമെന്ന്‌-കേന്ദ്രം

അധികാരം സർക്കാരിനോ ലെഫ്‌. ഗവർണർക്കോ ; വിപുലമായ ബെഞ്ച്‌ കേൾക്കണമെന്ന്‌ കേന്ദ്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.