റാസൽഖൈമ> മലയാളം മിഷൻ റാസൽ ഖൈമ ചാപ്റ്റർ ചെയർമാനും, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ അസൈനാറിന്റെ മകൻ മുഹമ്മദ് ആസിഫ് (35) ഹൃദയാഘാതം മൂലം നിര്യാതനായി.
കണ്ണൂർ ചെറുകുന്ന് പള്ളിച്ചാൽ സ്വദേശിയായ ആസിഫ് റാസൽഖൈമ ഇന്ത്യൻ സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റാസൽഖൈമയിലെ വിവിധ സംഘടനകളും കൂട്ടായ്മകളും ആസിഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.