കൽപ്പറ്റ
സംസ്ഥാന സൈക്ലിങ് അസോസിയേഷന്റെ 19–-ാംസംസ്ഥാന മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ് കൽപ്പറ്റ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ ആരംഭിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അണ്ടർ 14, 16, 18, 23 വിഭാഗങ്ങളിലായി 250 താരങ്ങൾ മത്സരിക്കുന്നുണ്ട്. ദേശീയ മത്സരത്തിൽ പങ്കെടുക്കേണ്ട കേരള ടീമിനെ ഇന്ന് അവസാനിക്കുന്ന മത്സരത്തിൽ തെരഞ്ഞെടുക്കും.















