പാരിസ്
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പുരുഷ ചാമ്പ്യൻ സ്പെയ്നിന്റെ റാഫേൽ നദാലിന് വിജയത്തുടക്കം. ആദ്യ റൗണ്ടിൽ ബ്രിട്ടന്റെ ഡ്രാപൈറെ 7–-5, 2–-6, 6–-4,6–-1ന് തോൽപ്പിച്ചു. കഴിഞ്ഞ രണ്ടുതവണ റണ്ണറപ്പായ റഷ്യൻ താരം ഡാനിൽ മെദ്വദേവ് അമേരിക്കയുടെ മാർകസ് ഗിറോണിനെ 6–-0, 6–-1, 6–-2ന് കീഴടക്കി.
ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, അമേരിക്കയുടെ ഫ്രാൻസിസ് തിയാഫോ, ഇറ്റലിയുടെ ജാനിക് സിന്നർ എന്നിവർ രണ്ടാം റൗണ്ടിലെത്തി.
വനിതകളിൽ ഒന്നാംറാങ്കുകാരി പോളണ്ടിന്റെ ഇഗ ഷ്വാടെക് ആദ്യമത്സരത്തിൽ ജർമൻ താരം ജൂലി നിമിയറെ 6–-4, 7–-5ന് കീഴടക്കി. കൊളംബിയയുടെ കാമില ഒസോറിയോയാണ് അടുത്ത എതിരാളി.















