ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അഴ്സണലിന്റെ തകർപ്പൻ പ്രകടനം തുടരുന്നു. വടക്കൻ ലണ്ടൻ ഡെർബിയിൽ ടോട്ടനം ഹോട്സ്പറിനെ രണ്ട് ഗോളിന് മുക്കി. ജയത്തോടെ ഒന്നാംസ്ഥാനത്ത് എട്ട് പോയിന്റ് ലീഡായി മൈക്കേൽ അർടേറ്റയുടെ യുവനിരയ്ക്ക്. 18 കളിയിൽ 47 പോയിന്റാണ്. രണ്ടാമതുള്ള ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 39. ന്യൂകാസിൽ യുണൈറ്റഡ് (38) മൂന്നാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് (38) നാലാമതുമുണ്ട്.
ടോട്ടനം ക്യാപ്റ്റനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസിന്റെ പിഴവുഗോളിലൂടെ മുന്നിലെത്തിയ അഴ്സണലിന് നായകൻ മാർടിൻ ഒഡേഗാർഡ് ജയമുറപ്പിച്ചു.















