മല്ലപ്പള്ളി
നേപ്പാളിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരിൽ മല്ലപ്പള്ളിയിൽവന്ന് മടങ്ങിയ മൂന്നുപേരും. ആനിക്കാട് നൂറോമ്മാവ് സ്വദേശിയായ സുവിശേഷകന് തൊമ്മിക്കാട്ടിൽ മാത്യു ഫിലിപ്പിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ റാബിൻ ഹമൽ, രാജു ടാക്കൂരി, അനിൽ ഷാഹി എന്നിവരാണ് വിമാനാപകടത്തില് മരിച്ചത്. നാൽപ്പത് വർഷത്തോളം നേപ്പാളിൽ ബ്രദറൻ സഭയുടെ സുവിശേഷ പ്രചാരകനായിരുന്ന മാത്യു ഫിലിപ്പിന്റെ സംസ്കാരം വെള്ളിയാഴ്ചയായിരുന്നു. അഞ്ചുപേരാണ് നേപ്പാളില്നിന്ന് സംസ്കാരചടങ്ങിനെത്തിയത്. രണ്ടുപേര് കാഠ്മണ്ഡുവില് ഇറങ്ങി.















