തിരുവനന്തപുരം> അധ്യാപകരെ ടീച്ചർ എന്നു വിളിച്ചാൽ മതിയെന്ന തരത്തിലുള്ള നിർദേശം ബാലാവകാശ കമീഷനിൽനിന്ന് സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് കമീഷൻ ചെയർമാൻ അറിയിച്ചിട്ടുണ്ട്. വളരെ കരുതലോടെ എടുക്കേണ്ട തീരുമാനമാണിത്. ബന്ധപ്പെട്ടവരുടെ അഭിപ്രായം കേൾക്കണം. അങ്ങനെയൊരു ഉത്തരവു വന്നാൽ അപ്പോൾ ആലോചിക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.