തിരുവനന്തപുരം
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിനപരമ്പരയിലെ മൂന്നാംമത്സരത്തിനായി ഇരുടീമും വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ഞായർ പകൽ 1.30 മുതലാണ് മത്സരം. വൈകിട്ട് നാലോടെയാണ് ടീമുകൾ തിരുവനന്തപുരത്ത് എത്തുക.
ഇന്ത്യൻ ടീം ഹയാത്ത് റീജൻസിയിലും ശ്രീലങ്കൻ ടീം താജ് വിവാന്തയിലുമാണ് താമസം. 14ന് ഇരുടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. പകൽ ഒന്നുമുതൽ നാലുവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചുമുതൽ എട്ടുവരെ ഇന്ത്യൻ ടീമും സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തും. നിതിൻ മേനോനും ജെ ആർ മദനഗോപാലുമാണ് അമ്പയർമാർ. അനിൽ ചൗധരിയാണ് ടിവി അമ്പയർ. കെ എൻ അനന്തപത്മനാഭൻ നാലാം അമ്പയറുടെയും ജവഗൽ ശ്രീനാഥ് മാച്ച് റഫറിയുടെയും ചുമതല വഹിക്കും.