കൊല്ലം
സംസ്ഥാന സ്കൂൾ ഗെയിംസ് ജൂനിയർ ഹോക്കിയിൽ തിരുവനന്തപുരത്തിന് ഇരട്ടക്കിരീടം. ഇരുവിഭാഗത്തിലും മലപ്പുറത്തെ തോൽപ്പിച്ചാണ് ജേതാക്കളായത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ആൺകുട്ടികളിൽ എറണാകുളവുമാണ് മൂന്നാംസ്ഥാനത്ത്. ജൂഡോയിലും ഹാൻഡ്ബോളിലും തൃശൂരിനാണ് ആധിപത്യം.
ജൂഡോയിൽ 13 സ്വർണവും എട്ടു വെള്ളിയും 10 വെങ്കലവുമായാണ് തൃശൂർ ഓവറോൾ ചാമ്പ്യന്മാരായത്. 12 സ്വർണവും എട്ടു വെള്ളിയും 10 വെങ്കലവുമായി തിരുവനന്തപുരം രണ്ടാമതും 12 സ്വർണവും ആറു വെള്ളിയും എട്ടു വെങ്കലവുമായി ഇടുക്കി മൂന്നാമതുമായി. ഹാൻഡ്ബോൾ സബ്ജൂനിയർ ആൺകുട്ടികൾ ഒഴികെ അഞ്ചുവിഭാഗങ്ങളിലും തൃശൂർ സ്വർണം നേടി. സബ്ജൂനിയർ ആൺകുട്ടികളിൽ കൊല്ലത്തിനാണ് സ്വർണം. മലപ്പുറം രണ്ടാമതായി. കണ്ണൂരാണ് മൂന്നാമത്. സബ്ജൂനിയർ ഹോക്കിയോടെ ഗെയിംസ് ഇന്ന് സമാപിക്കും.