Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ജഡ്‌ജി നിയമനത്തില്‍ കേന്ദ്ര അലംഭാവം : കടുപ്പിച്ച് സുപ്രീംകോടതി

by News Desk
January 13, 2023
in INDIA
0
ജഡ്‌ജി-നിയമനത്തില്‍-കേന്ദ്ര-അലംഭാവം-:-കടുപ്പിച്ച്-സുപ്രീംകോടതി
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ജഡ്ജി നിയമന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ മെല്ലപ്പോക്കിനെതിരെ ശക്തമായ നീക്കമാണ് സുപ്രീംകോടതിയില് നിന്ന് ഉണ്ടായത്. കൊളീജിയം ശുപാര്ശ ആവര്ത്തിച്ചാല് അം​ഗീകരിക്കാന് കേന്ദ്രം ബാധ്യസ്ഥരാണെന്ന ഓര്മപ്പെടുത്തല് ഇതിന്റെ ഭാ​ഗം. ഇക്കാര്യത്തില് മുന്കാല വിധികള് ഉദ്ധരിച്ച് കൊളീജിയം നിയമമന്ത്രാലയത്തിന് കൈമാറിയ കുറിപ്പ് കേന്ദ്ര സർക്കാരിനുള്ള കനത്ത പ്രഹരം.

കഴിഞ്ഞ ദിവസം ജഡ്ജി നിയമന കേസ് പരിഗണിക്കുമ്പോൾ കൊളീജിയം ശുപാർശകൾ അംഗീകരിക്കുന്നതിലെ മുൻ ഉത്തരവുകളും കീഴ്വഴക്കവും സുപ്രീംകോടതി കേന്ദ്രത്തെ ഓർമപ്പെടുത്തി. ശുപാർശകളെല്ലാം അതിവേഗത്തിൽ തീർപ്പാക്കിവരികയാണെന്നും അടുത്ത ദിവസംതന്നെ 44 ശുപാർശ അംഗീകരിച്ച് അയക്കുമെന്നുമാണ് അറ്റോർണി ജനറൽ ആർ വെങ്കടരമണി കോടതിക്ക് നൽകിയ ഉറപ്പ്. എന്നാൽ, ഇതിനുശേഷവും കേന്ദ്രം അലംഭാവം തുടരുന്നതാണ് കടുത്ത ഭാഷയിൽ കുറിപ്പ് കൈമാറാൻ കൊളീജിയത്തെ പ്രേരിപ്പിച്ചത്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ജുഡീഷ്യറിക്കെതിരായി നടത്തുന്ന പരാമർശവും കടുത്ത നിലപാട് സ്വീകരിക്കാൻ പ്രേരകമായി. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നിയമം സുപ്രീംകോടതി റദ്ദാക്കിയതിനെ രാജ്യസഭയിൽ പലവട്ടം ധൻഖർ വിമർശിച്ചു. പാർലമെന്റിന്റെ അധികാരത്തിൽ കൈകടത്താൻ ജുഡീഷ്യറിക്കോ എക്സിക്യൂട്ടീവിനോ അധികാരമില്ലെന്ന് കഴിഞ്ഞദിവസം ജയ്പൂരില് ധൻഖർ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ നിയമനിർമാണ സഭകൾ കൊണ്ടുവന്നാൽ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതിക്ക് അധികാരം നൽകുന്ന 1973ലെ കേശവാനന്ദഭാരതി കേസിലെ സുപ്രീംകോടതി വിധിയെയാണ് ധൻഖർ പരോക്ഷമായി വിമർശിച്ചത്.

മോദി സർക്കാർ കൊണ്ടുവന്ന ജുഡീഷ്യൽ നിയമന കമീഷൻ നിയമം സുപ്രീംകോടതി റദ്ദാക്കിയതും കൊളീജിയം സംവിധാനംതന്നെ തുടരാൻ വഴിയൊരുക്കിയതും കേശവാനന്ദഭാരതി കേസിലൂടെ കോടതിക്ക് ലഭിച്ച ജുഡീഷ്യൽ പരിശോധനയ്ക്കുള്ള അധികാരത്തിലൂടെയാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളിൽ ഒന്നാണെന്ന നിയമവ്യാഖ്യാനത്തോടെയാണ് കോടതി ജുഡീഷ്യൽ നിയമന കമീഷൻ നിയമം റദ്ദാക്കിയത്.

കേന്ദ്രത്തിന് 
വീണ്ടും താക്കീത്
ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശുപാർശ അംഗീകരിക്കാൻ മടിക്കുന്ന കേന്ദ്ര സർക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ താക്കീത്. ശുപാർശ കൊളീജിയം ആവർത്തിച്ചാൽ നിയമനം അംഗീകരിച്ച് വിജ്ഞാപനമിറക്കാന് കേന്ദ്രം ബാധ്യസ്ഥമാണെന്ന് സുപ്രീംകോടതി ആവർത്തിച്ചുവ്യക്തമാക്കി.

കർണാടക ഹൈക്കോടതി ജഡ്ജിയായി നാഗേന്ദ്ര രാമചന്ദ നായിക്കിന്റെ പേര് നാലാമതും ശുപാർശ ചെയ്ത് നിയമമന്ത്രാലയത്തിന് അയച്ച പ്രത്യേക കുറിപ്പിലാണ് കടുത്ത വാക്കുകൾ. ജഡ്ജി നിയമനത്തിലെ നിയമവും കീഴ്വഴക്കവും ഓർമിപ്പിക്കുന്ന പ്രത്യേക കുറിപ്പും ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ്, എം ആർ ഷാ, അജയ് രസ്തോഗി, സഞ്ജയ് ഖന്ന എന്നിവരുൾപ്പെട്ട കൊളീജിയം കൈമാറി.

നായിക്കിന്റെ പേര് 2019 ഒക് ടോബറിലാണ് ആദ്യം ശുപാർശ ചെയ്തത്. 2021 മാർച്ചിലും സെപ്തംബറിലും ശുപാർശ ആവർത്തിച്ചു. ഒടുവില് കേന്ദ്രം വിയോജിപ്പ് ഉന്നയിച്ച് ശുപാർശ മടക്കി. ഈ പശ്ചാത്തലത്തിലാണ് നിയമവശങ്ങൾ ഓർമിപ്പിച്ച് കൊളീജിയം കുറിപ്പ് നല്കിയത്. ആവർത്തിക്കുന്ന ശുപാർശകൾപോലും തിരിച്ചയക്കുന്ന കേന്ദ്ര നടപടി നിലവിലെ നിയമത്തിന്റെ ലംഘനമാണെന്ന് കുറിപ്പിലുണ്ട്. കൊളീജിയം ശുപാർശ ഏകകണ്ഠമായി ആവർത്തിച്ചാൽ അത് അംഗീകരിച്ച് നിയമന ഉത്തരവ് പുറപ്പെടുവിക്കണം. കേന്ദ്രത്തിന് വിയോജിപ്പുണ്ടെങ്കിൽ 18 ആഴ്ചയ്ക്കുള്ളിൽ അറിയിക്കണം. വിയോജിപ്പുകൾ പരിശോധിച്ചശേഷം കൊളീജിയം വീണ്ടും ശുപാർശ ആവർത്തിച്ചാൽ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി നാലാഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നാണ് നിയമമെന്നും കൊളീജിയം കേന്ദ്രത്തെ ഓർമിപ്പിച്ചു.

നവംബറിൽ കേന്ദ്രം മടക്കിയത് 20 ശുപാർശ
കർണാടക ഹൈക്കോടതിയിലേക്ക് നാഗേന്ദ്ര രാമചന്ദ്ര നായിക്കിന്റെ പേര് ആവർത്തിച്ചതിനൊപ്പം മറ്റ് അഞ്ച് ഹൈക്കോടതികളിലേക്കായി എട്ടുപേരുകൾ കൂടി സുപ്രീംകോടതി കൊളീജിയം നിയമ മന്ത്രാലയത്തിന് കൈമാറി. മണിപ്പുർ ഹൈക്കോടതി, ആന്ധ്രപ്രദേശ് ഹൈക്കോടതി, ഗുവാഹത്തി ഹൈക്കോടതി, ബോംബെ ഹൈക്കോടതി, കർണാടക ഹൈക്കോടതി എന്നിവയിലേക്കാണ് എട്ടുപേരുകൾ കൈമാറിയത്. കഴിഞ്ഞ നവംബറിൽ കൊളീജിയത്തിന്റെ 20 ശുപാർശകൾ കേന്ദ്രം മടക്കി. ഇതിൽ എട്ടെണ്ണം കൊളീജിയം ആവർത്തിച്ച് ശുപാർശ ചെയ്ത പേരുകളാണ്.
കേരള ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്യപ്പെട്ട രണ്ട് പേരുകളും കേന്ദ്രം അംഗീകരിച്ചിട്ടില്ല. അഭിഭാഷകരായ അരവിന്ദ് കുമാർ ബാബു, കെ എ സഞ്ജിത എന്നിവരുടെ പേരുകളാണ് അംഗീകരിക്കാത്തത്. 2021 സെപ്തംബറിലാണ് ഇരുവരുടെയും പേരുകൾ കൊളീജിയം ആദ്യം ശുപാർശ ചെയ്തത്. കേന്ദ്രം അംഗീകരിക്കാതെ മടക്കി അയച്ചു. 2021 നവംബറിൽ കൊളീജിയം ഇതേ പേരുകൾ ആവർത്തിച്ചു.

Previous Post

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ ; ശിക്ഷിക്കപ്പെട്ടാൽ 
തെരഞ്ഞെടുപ്പ്‌ വിലക്ക്‌

Next Post

” മോമോ ഇന്‍ ദുബായ്‌ ” പോസ്റ്റർ റിലീസായി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
”-മോമോ-ഇന്‍-ദുബായ്‌-”-പോസ്റ്റർ-റിലീസായി

" മോമോ ഇന്‍ ദുബായ്‌ " പോസ്റ്റർ റിലീസായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.