ആലപ്പുഴ
കുട്ടനാട്ടിൽ ആരും പാർടിവിട്ടുപോകില്ലെന്ന് -സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. എല്ലാ ലോക്കൽ കമ്മിറ്റിയിലെയും തർക്കം തീർന്നു. ഉന്നയിച്ച പരാതികൾ പരിഹരിക്കണമെന്നായിരുന്നു ആവശ്യം. അതുകൊണ്ട് ചർച്ചചെയ്തു മുഴുവൻ പരാതിയും പരിഹരിച്ചു. ഇനി താഴെ തട്ടിൽ വിളിച്ച് സംസാരിക്കും. കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ വാഹനത്തിന്റെ ഉടമയായ സിപിഐ എം ഏരിയ കമ്മിറ്റിയംഗം ഷാനവാസ് കുറ്റക്കാരനല്ലെന്ന് ഇപ്പോൾ പറയാനാകില്ല. കേസിൽ മന്ത്രി സജി ചെറിയാൻ, ഷാനവാസിന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം അന്വേഷണ കമീഷന്റെ മുന്നിലാണ്. ആരോപണങ്ങളിൽ കൂടുതൽ പരിശോധന വേണ്ടതിനാലാണ് കമീഷനെ വച്ചത്. കുറ്റക്കാരനാണെങ്കിൽ തുടർനടപടി സ്വീകരിക്കും–- ആർ നാസർ പറഞ്ഞു.
നിലവിൽ ഷാനവാസിനെ പാർടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ അറസ്റ്റിലായ സീവ്യൂ ബ്രാഞ്ചംഗം ഇജാസ് ഇക്ബാലിനെ പുറത്താക്കിയിരുന്നു.