തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) ധനവകുപ്പ് 200 കോടി രൂപ അനുവദിച്ചു. ഇതോടെ ആകെ അനുവദിച്ച തുക 800 കോടി രൂപയായി.
സംസ്ഥാനത്തെ 42 ലക്ഷം കുടുംബത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് കാസ്പ്. കേരളത്തിൽ 200 സർക്കാർ ആശുപത്രിയിലും 544 സ്വകാര്യ ആശുപത്രിയിലും സേവനമുണ്ട്. ഒരു മണിക്കൂറിൽ ശരാശരി 180 രോഗികൾ (മിനിറ്റിൽ മൂന്നുരോഗികൾ) ഗുണഭോക്താക്കളാകുന്നു. 1667 ചികിത്സാ പാക്കേജാണ് നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2022 ഡിസംബർ വരെയുള്ള കണക്കുപ്രകാരം 3681.3 കോടി രൂപ വിതരണം ചെയ്തു. പുതുതായി അനുവദിച്ച 200 കോടി പദ്ധതിക്ക് കൂടുതൽ വേഗം കൂട്ടും.