ന്യൂഡൽഹി
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ഈ വർഷത്തെ ഐപിഎൽ പൂർണമായും നഷ്ടമാകുമെന്ന് മുൻ ബിസിസിഐ തലവൻ സൗരവ് ഗാംഗുലി. പന്ത് ക്യാപ്റ്റനായ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് നിയമിതനാകാൻ പോകുകയാണ് ഗാംഗുലി.പന്തിന്റെ അഭാവം ടീമിനെ ബാധിക്കുമെന്നും ഗാംഗുലി പറഞ്ഞു.
ഡിസംബറിലാണ് ഈ ഇരുപത്തഞ്ചുകാരന് അപകടത്തിൽ പരിക്കേറ്റത്. കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നു. മുംബൈയിലെ ആശുപത്രിയിലാണ് ഇപ്പോൾ.