ന്യൂഡൽഹി > വിഖ്യാത സംവിധായകൻ മുസാഫർ അലിയുടെ സിനിമേതര കലാസൃഷ്‌ടികളുടെ പ്രദർശനം ഡൽഹിയിൽ തുടങ്ങി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ, വരകൾ, ഡിസൈൻ സൃഷ്‌ടികൾ എന്നിവയാണ് 21 വരെ നടക്കുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യാ ഗേറ്റിനടുത്തുള്ള ബിക്കാനീർ ഹൗസിൽ രാവിലെ 11 മുതൽവൈകീട്ട് ഏഴ് വരെയാണ് പ്രദർശനം.
പുരുഷനും പ്രകൃതിയുമെന്ന പ്രമേയമാണ് മുസാഫർ അലിയുടെ കലാസൃഷ്ടികളുടെ തെരഞ്ഞെടുപ്പിന് അടിസ്ഥാനമായതെന്ന് ക്യൂറേറ്റർ ഉമാനായർ പറഞ്ഞു. നീതി ആയോഗ് മുൻ സിഇഒയും ജി 20 ഷെർപയുമായ അമിതാബ് കാന്ത്, ബിക്കാനീർ ഹൗസ് കമ്മീഷണർ സുബ്രത സിങ് , പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേ, കലാ ചരിത്രകാരൻ അമൻ നാഥ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..