ചെന്നൈ
നയപ്രഖ്യാപന ചടങ്ങ് പൂര്ത്തിയാകുമുമ്പ് നിയമസഭയില് നിന്നും ഇറങ്ങിപ്പോയതിന് പിന്നാലെ വീണ്ടും പ്രകോപന നീക്കവുമായി തമിഴ്നാട് ഗവര്ണര് ആര് എന് രവി. പൊങ്കൽ ആഘോഷത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും മറ്റും ക്ഷണിച്ച് ഗവര്ണര് അയച്ചകത്തില് “തമിഴ്നാട്’ എന്നതിനു പകരം “തമിഴകം’ എന്ന് രേഖപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ ചിഹ്നം കത്തില് ഒഴിവാക്കി. എന്നാല് കേന്ദ്ര സർക്കാരിന്റെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി.
തമിഴ്നാടിന്റെ പേര് “തമിഴകം’ എന്നാക്കണമെന്ന് ആർ എൻ രവി മുമ്പ് നിര്ദേശംവച്ചത് വന്ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇത് ആർഎസ്എസ്–- ബിജെപി അജൻഡയാണെന്നും അംഗീകരിക്കില്ലെന്നും സർക്കാരും ഡിഎംകെയും സഖ്യകക്ഷികളും നിലപാടെടുത്തു. ഇതിന്റെ തുടര്ച്ചയായാണ് ഗവര്ണറുടെ പുതിയനീക്കം. കത്ത് ട്വീറ്റ് ചെയ്ത സിപിഐ എം നേതാവും എംപിയും എഴുത്തുകാരനുമായ സു വേങ്കടേശന് ഗവർണർ സ്ഥാനത്തുനിന്ന് രവിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
ചെന്നൈയിൽ ഗവർണർക്കെതിരെ പോസ്റ്ററുകളും ചുവരെഴുത്തും നിറഞ്ഞു. ‘ഗെറ്റ് ഔട്ട് രവി’ എന്ന ഹാഷ് ടാഗ് ട്വിറ്ററില് ഒന്നാമതെത്തി. ഇതിന് നന്ദി അറിയിച്ചുകൊണ്ടാണ് ചുവരെഴുത്തുകള് നിറയുന്നത്.