ന്യൂഡൽഹി
ഏക സിവിൽകോഡ് നടപ്പാക്കാൻ ഗുജറാത്ത്, ഉത്തരാഖണ്ഡ് സർക്കാരുകൾ സമിതികൾ രൂപീകരിച്ചതിനെതിരായ പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി സ്വീകരിച്ചില്ല.
സമവർത്തി പട്ടികയിൽ വരുന്ന വിഷയങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. കോടതിയുടെ നിയമപരമായ അധികാരപരിധിക്ക് പുറത്തുവരുന്നതാണ് ഹർജിയിലെ ആവശ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അനൂപ് ബരൻവാൾ എന്നയാളാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് പി എസ് നരസിംഹയും അടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് ഹർജി എത്തിയത്.