ചെന്നൈ
തമിഴ്നാട്ടിൽ ബിജെപി യോഗത്തിൽ പ്രവർത്തകർ തമ്മിൽ കൂട്ടയടിയും കസേരയേറും. കല്ലുറിച്ചിയിൽ ജില്ലാ പ്രസിഡന്റ് വിളിച്ച യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
ഋഷിവന്ധ്യം, ശങ്കരപുരം, കള്ളക്കുറിച്ചി മണ്ഡലങ്ങളിലെ പദവികൾ സംബന്ധിച്ച് ചർച്ച ചെയ്യാനായിരുന്നു യോഗം. ഭാരവാഹികളുടെ പേരുകളിൽ ജില്ലാ പ്രസിഡന്റ് മാറ്റംവരുത്തി. തുടർന്നാണ് ജില്ലാ നേതാക്കളായ അരൂർ രവിയുടെയും വെസ്റ്റ് യൂണിയൻ സെക്രട്ടറി രാമചന്ദ്രന്റെയും അനുയായികൾ തമ്മിൽ സംഘർഷമുണ്ടായത്. കൂട്ടയടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.