തിരുവനന്തപുരം> ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ച ഡോക്ടർമാർ ആരും ഇല്ലാതിരുന്ന സംഭവത്തിൽ മെഡിക്കൽ ഓഫീസർ ഇൻചാർജ് വഹിക്കുന്ന ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.