തിരുവനന്തപുരം> എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ സ്ഥാനമാനങ്ങള്‍ നല്കി വളര്‍ത്തിയതും വലുതാക്കിയതും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അതുകൊണ്ട് പാര്‍ട്ടിയോടാണ് തന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയെ വി ഡി സതീശനേയും രൂക്ഷമായി വിമര്‍ശിച്ചും ശശി തരൂരിനെ പുകഴ്ത്തിയും സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്ത്തിക്കാട്ടിയതാ യുഡിഎഫിന്റെ തോല്‍വിക്ക് കാരണം എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാംഗങ്ങള്‍ ചേര്‍ന്ന് ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നായിരുന്നു ധാരണ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയുന്നതില്‍ യാതൊരു വിധ അര്‍ത്ഥവുമില്ല. തന്നെ ആരും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയില്ല എന്നും സുകുമാരന്‍ നായര്‍ക്ക് ചെന്നിത്തല മറുപടി നല്കി