ബ്രസീലിയ> ബ്രസീല് തലസ്ഥാനമായ ബ്രസിലീയയില് അക്രമം അഴിച്ചുവിട്ട് മുന് പ്രസിഡന്റ് ജൈര് ബൊല്സൊനാരോ അനുകൂലികള്. മൂവായിരത്തിലേറെ പേരടങ്ങുന്ന സംഘം ബ്രസീലിൽ പാർലമെന്റിനും സുപ്രീംകോടതിയ്ക്കും നേരെ ആക്രമം അഴിച്ചുവിട്ടു. പ്രസിഡന്റ് ലുല ഡസിൽവയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി.
ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. അടിയന്തര സാഹചര്യം നേരിടാൻ പ്രസിഡൻ്റ ലുല ഡിസിൽവ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. സംഭവത്തിൽ 300ലേറെപ്പേരെ അറസ്റ്റ് ചെയ്തതായി സൈന്യം അറിയിച്ചു. മൂന്ന് മണിക്കൂറിന് ശേഷം സ്ഥിതിഗതികൾ സൈന്യത്തിൻ്റെ നിയന്ത്രണത്തിലായതായാണ് റിപ്പോർട്ടുകൾ.