കോട്ടയം> കോട്ടയത്ത് നഴ്സ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് രാസപരിശോധനാ ഫലം.ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് രശ്മി മരിച്ചത്.അല്‍ഫാം കഴിച്ചതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജിന് (33) ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുന്നത്.കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് (മലപ്പുറം കുഴിമന്തി) ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് അല്‍ഫാം വാങ്ങുകയായിരുന്നു.
സംഭവത്തില്‍ ഹോട്ടല്‍ ഉടമകളെയും പ്രതി ചേര്‍ത്തു. ആന്തരികാവയവങ്ങളിലെ അണുബാധയാണ് രശ്മിയുടെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. കരള്‍, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു.