പട്ന> ബിഹാറിലെ സിവാൻ ജില്ലയിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മഹാരാജ്ഗഞ്ചിവച്ച് രാജേഷ് അനൽ എന്ന മാധ്യമപ്രവർത്തകന് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
രാജേഷ് അനലിന്റെ ഇടുപ്പിലും ഇടത് തുടയിലും വെടിയേറ്റു. ആശുപത്രിയിലെത്തിച്ച ഇയാളുടെ നില ഗുരുതരമാണ്. രാജേഷ് അനലിനെ 2017ലും ചിലർ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.