ബെലഗാവി> കർണാടകത്തിലെ ബെലഗാവിയിൽ നടന്ന വെടിവയ്പിൽ ശ്രീരാമസേനാ നേതാവിനും ഡ്രൈവർക്കും പരിക്ക്. ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റ് രവി കൊക്കിട്ടേക്കരയുടെ താടിക്കാണ് പരിക്കേറ്റത്. ശനി വൈകിട്ടാണ് മൂന്നംഗ സംഘം ഇവർക്കുനേരെ വെടിയുതിർത്തത്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. മുൻ വൈരാഗ്യമാണ് വെടിവയ്പിനു പിന്നിലെന്നാണ് വിവരം. ഇരുവരും അപകടനില തരണം ചെയ്തു.