തിരുവനന്തപുരം > കലോത്സവത്തിലെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കപ്പെടണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു മത വിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ പാടില്ല. സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തില് അത് വരാന്‍ പാടില്ലായിരുന്നു.
കലോത്സവത്തിന്റെ ജനകീയ പങ്കാളിത്തത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണോ എന്നൊക്കെ പരിശോധിക്കും. സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരം തയ്യാറാക്കിയ ആളുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.