കുവൈറ്റ് സിറ്റി> കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് അബുഹലീഫ മേഖല സമ്മേളനം കെ പി എ സി ലളിത നഗറില് (മെഹബുള്ള കല സെന്റര് )വച്ച് നടന്നു. മേഖല പ്രസിഡന്റ് വിജുമോന്റെ താല്ക്കാലിക അധ്യക്ഷതയില് ആരംഭിച്ച സമ്മേളനം കലയുടെ മുതിര്ന്ന അംഗം പി ആര് കിരണ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അബുഹലീഫ മേഖലയിലെ 21 യൂണിറ്റുകളെ പ്രതിനിധീകരിച്ച്, മേഖല കമ്മിറ്റി അംഗങ്ങള് ഉള്പ്പെടെ 152 പ്രതിനിധികളാണ് സമ്മേളനത്തില് പങ്കെടുത്തത്. മേഖല എക്സിക്യൂട്ടീവ് അംഗം പ്രജോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിജുമോന്, ഗായത്രി പുന്നത്ത്, ജ്യോതിഷ് ചെറിയാന് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില് മേഖല സെക്രട്ടറി ഷൈജു ജോസ് പ്രവര്ത്തന റിപ്പോര്ട്ടും, കല കുവൈറ്റ് ജനറല് സെക്രട്ടറി ജെ സജി സംഘടന റിപ്പോര്ട്ടും അവതരിപ്പിച്ചു.
വിശദമായ ചര്ച്ചകള്ക്കും മറുപടികള്ക്കും ശേഷം സമ്മേളനം റിപ്പോര്ട്ട് അംഗീകരിച്ചു. വരുന്ന ഒരു വര്ഷം അബുഹലീഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. അബുഹലീഫ മേഖലയുടെ പ്രസിഡന്റായി ഗോപികൃഷ്ണനെയും, സെക്രട്ടറിയായി രഞ്ജിത്തിനെയും തിരഞ്ഞെടുത്തു.
ജനുവരി 27 ന് നടക്കുന്ന കല കുവൈറ്റിന്റെ 44 മത് വാര്ഷിക സമ്മേളന പ്രതിനിധികളായി 77 പേരെ സമ്മേളനം തിരഞ്ഞെടുത്തു. കുവൈറ്റില് എഞ്ചിനീയര്മാരുടെ രെജിസ്ട്രേഷന് ചെയ്യുന്നതിന് വേണ്ടി എംബസി ഇടപെടുക, കെ റെയില് പ്രാവര്ത്തികമാക്കുക, പ്രവാസികളുടെ വിമാന യാത്ര ടിക്കറ്റ് നിരക്ക് വര്ധവ് പരിഹരിക്കുക തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് പി.ബി സുരേഷ്, ട്രഷറര് അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ശൈമേഷ്, ജോയിന്റ് സെക്രട്ടറി ജിതിന് പ്രകാശ്, സാല്മിയ മേഖല സെക്രട്ടറി റിച്ചി,കേന്ദ്ര കമ്മിറ്റി അംഗം നാസര് കടലുണ്ടി എന്നിവര് സമ്മേളനത്തിന് അഭിവാദ്യങ്ങള് അര്പ്പിച്ച് സംസാരിച്ചു. ഷിജിന്,അരുണിമ പ്രകാശ്,അനീഷ് മണിയന് എന്നിവര് രജിസ്ട്രേഷന് കമ്മിറ്റിയുടെയും, കെ.എന്.സുരേഷ്, സുനിത സോമരാജ്,വിനോദ് പ്രകാശ്, എന്നിവര് മിനുട്ട്സ് കമ്മിറ്റിയുടേയും, രഞ്ജിത്ത്, പ്രസീത ജിതിന്, ഷാജി എന്നിവര് പ്രമേയ കമ്മിറ്റിയുടേയും, എം പി മുസഫര്, ജോബിന്, അജിത തോമസ്, രമിത്ത് എന്നിവര് ക്രഡന്ഷ്യല് കമ്മിറ്റിയുടെയും ചുമതലകള് വഹിച്ചു.
പുതിയ സെക്രട്ടറി രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി.















