കോഴിക്കോട് > കലോത്സവവേദികളിൽ മത്സരാർഥികളായി എത്തുന്നത് വിജയമായി കാണാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും സാധിക്കണം.
കഠിനയത്നത്തിലൂടെയാണ് ഓരോ വിദ്യാർഥിയും വരുന്നത്. അത് വലിയ അംഗീകാരമാണ്. കലയുടെ ഉത്സവത്തിൽ അനാവശ്യമത്സരം ഒഴിവാക്കണം. ഗ്രേഡിങ് കൊണ്ടുവന്നത് വലിയ മാറ്റമുണ്ടാക്കി.
നൃത്താധ്യാപികയായി കലോത്സവങ്ങളിലെത്തിയ തനിക്ക്, കലോത്സവ വേദിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനായതിൽ അഭിമാനമുണ്ട്















