ചങ്ങനാശേരി> എൻഎസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഒളിയമ്പെയ്ത് ഉദ്ഘാടകനായ ശശി തരൂർ എംപി. “ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുണ്ട്. അത് പത്തെൺപത് വർഷംമുമ്പാണ്. എന്നാൽ, ഇന്ന് രാഷ്ട്രീയത്തിൽ ഇത് താനും മനസ്സിലാക്കിയിട്ടുണ്ടെ’ന്നായിരുന്നു തരൂരിന്റെ പരാമർശം.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു. ശശി തരൂർ എത്തുംമുമ്പെ ചെന്നിത്തലയടക്കമുള്ള പല നേതാക്കളും മടങ്ങി.
ശശി തരൂർ എംപിയെ പണ്ട് “ഡൽഹി നായർ’ എന്ന് വിളിച്ചിരുന്നെന്നും ആ തെറ്റ് തിരുത്തുന്നെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ആ തിരുത്തലിന്റെ ഭാഗമായാണ് മന്നം ജയന്തി സമ്മേളനത്തിൽ ഉദ്ഘാടകനായി തരൂരിനെ ക്ഷണിച്ചതെന്നും സ്വാഗതപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.















