തിരുവനന്തപുരം > ശബരിമല മാളികപ്പുറം വെടിപ്പുരയിൽകതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻപത്തനംതിട്ട ജില്ലാ കലക്ടറോട് അടിയന്തിര റിപ്പോർട്ട് തേടി. 3 ജീവനക്കാർക്കാണ് അപകടത്തിൽപൊള്ളലേറ്റത്. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾശക്തമാക്കാനും മന്ത്രി നിർദേശിച്ചു. സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും മന്ത്രി സംസാരിച്ചു.
അപകടമുണ്ടായ ഉടനെ പ്രഥമ ശുശ്രൂഷകൾനൽകി പത്തനംതിട്ട ജനറൽആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലാക്കിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മതിയായ ചികിൽസാ സൗകര്യങ്ങ ൾഏർപ്പെടുത്താൻ കോട്ടയം, പത്തനംതിട്ട കളക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച ശേഷം മതിയായ നടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.