നൗകാമ്പ്
പുതിയ വർഷത്തിൽ ബാഴ്സലോണയ്ക്ക് നിരാശത്തുടക്കം. സ്പാനിഷ് ലീഗ് ഫുട്ബോളിൽ എസ്പാന്യോളുമായി സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി (1–-1). ഇരുഭാഗത്തും ഓരോ കളിക്കാർ ചുവപ്പുകാർഡ് കണ്ട് പുറത്തായി. പോയിന്റ് പട്ടികയിൽ ലീഡ് ഉയർത്താനുള്ള അവസരമാണ് ബാഴ്സയ്ക്ക് നഷ്ടമായത്. ബാഴ്സയ്ക്കും റയൽ മാഡ്രിഡിനും ഒന്നാംസ്ഥാനത്ത് ഒരേ പോയിന്റായി. ഗോൾ വ്യത്യാസത്തിലാണ് ബാഴ്സ മുന്നിലുള്ളത്.
മാർകോ അലോൺസോയിലൂടെ ബാഴ്സയാണ് മുന്നിലെത്തിയത്. എന്നാൽ, ജോസേലുവിന്റെ പെനൽറ്റിയിൽ എസ്പാന്യോൾ തിരിച്ചടിച്ചു.
ബാഴ്സ പ്രതിരോധക്കാരൻ ജോർഡി ആൽബ രണ്ട് മഞ്ഞക്കാർഡ് വഴങ്ങി പുറത്തായി. എസ്പാന്യോളിന്റെ വിനീഷ്യസ് സൗസയും ചുവപ്പുകാർഡ് കണ്ട് മടങ്ങി. മറ്റൊരുതാരം ലിയാൻഡ്രോ കബ്രെറയ്ക്കും കാർഡ് വീശിയെങ്കിലും വീഡിയോ പരിശോധനാ സംവിധാനത്തിൽ (വാർ) തിരുത്തി.