തിരുവനന്തപുരം > ദേശീയ ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് കുട്ടികൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഏരിയകളിലുമായി നടന്ന ബാലദിനഘോഷയാത്രയിൽ പങ്കെടുത്തു. 84 വർഷം പൂർത്തീകരിച്ച ബാലസംഘത്തിന്റെ 85-ാം വാർഷികാഘോഷത്തിന്റെ തുടക്കമായാണ് ബാലദിനറാലികൾ സംഘടിപ്പിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് 85-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്.
ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ.ആദിൽ കാസർഗോഡ് ജില്ലാ തല റാലിയിലും സംസ്ഥാന പ്രസിഡന്റ് ബി.അനുജ പത്തനംതിട്ട ജില്ലാ റാലിയിലും സംസ്ഥാന കൺവീനർ ടി.കെ.നാരായണദാസ് പട്ടാമ്പിയിലും സംസ്ഥാന കോർഡിനേറ്റർ അഡ്വ.എം.രൺദീഷ് കൊല്ലംകോട് ബാലദിനറാലിയിലും പങ്കെടുത്തു.സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ജി. എൻ. രാമകൃഷ്ണൻ, അധീനാ സിബി, അമാസ് ശേഖർ മലപ്പുറത്തും,ഇടുക്കിയിലും, എറണാകുളത്തും പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സന്ദീപ് ഡി.എസ്, ഫിദ പ്രദീപ്, കെ.ടി.സപന്യ എന്നിവർ തിരുവനന്തപുരത്തും കണ്ണൂരും കോഴിക്കോടും പങ്കെടുത്തു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി വിജയകുമാർ കൊല്ലം ജില്ലാ തല റാലിയിലും പങ്കെടുത്തു. മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ, പ്രൊ.ഗോപിനാഥ് മുതുകാട്, സംവിധായകൻ വിനയൻ, ജി. എസ്. പ്രദീപ്,കവി മുരുഗൻ കാട്ടാക്കട, RLV രാമകൃഷ്ണൻ, ചലച്ചിത്ര താരം സുധി കോപ്പ, കലാഭവൻ ഹനീഫ്, ഗായകൻ പ്രദീപ് പള്ളുരുത്തി,ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ശ്രീഹരി,തീർത്ഥ സുഭാഷ് തുടങ്ങിയ പ്രശസ്തരായ നിരവധിപേർ ഏരിയ തലത്തിലും ജില്ലാ തലത്തിലുമായി നടന്ന ഘോഷയാത്രയിലും കുട്ടികളുടെ സംഗമത്തിലും പങ്കാളികളായി. കൊല്ലം,പത്തനംതിട്ട, കാസർഗോഡ് ജില്ല ഘോഷയാത്രകളും മറ്റു ജില്ലകളിൽ 150 ഏരിയ തല ഘോഷയാത്രകളും നടന്നു.