പേരാമംഗലം > പുറ്റേക്കരയിൽയുവാവിനെ മരിച്ച നിലയിൽകണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിൽ. പുറ്റേക്കര വലിയ അരുൺലാൽ(38) കൊല്ലപ്പെട്ട കേസിൽപടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർവി അശോകകുമാറും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. 26ന് രാത്രി പത്തരയോടെയാണ് പുറ്റേക്കര ഇടവഴിയിൽ അരുൺലാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
അറസ്റ്റിലായ ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരാണ്. ഇരുവരും സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരാണ്. ഇതറിഞ്ഞ് പൊലീസ് സംഘം നഗരത്തിലെ ബാറുകളിൽ അന്വേഷണം നടത്തിയിരുന്നു. ബാറിൽനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ മരണദിവസം അരുൺലാൽ മദ്യപിക്കുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രതിയുടെ പ്രണയത്തെപ്പറ്റി അരുൺലാൽ കളിയാക്കി. പിന്നീട് യുവതി, ടിനുവിനെ പരിചയം കാണിക്കാതായി. ഇതിനു കാരണം അരുൺലാലാണെന്ന് ടിനു കരുതി. മരണദിവസം മദ്യപിച്ച് ലക്കുകെട്ട് തൃശൂരിൽ നിൽക്കുകയായിരുന്ന അരുണിനെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് ടിനു ബൈക്കിൽ കയറ്റി. റോഡിൽ ഇറക്കിവിടുകയും, തുടർന്ന് മർദിക്കുകയും ചെയ്തു. നിലത്ത് വീണ അയാളെ തലയിലും മുഖത്തും കാലുകൊണ്ട് ചവിട്ടി. തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്.
പേരാമംഗലം എസ്എച്ച്ഓ വി വി അശോക് കുമാർ, എസ്ഐ കെ ആർ രമിൻ, എ യു മനോജ്, ഷാഡോ എസ്ഐമാരായ എൻ ജി സുവ്രതകുമാർ, പി എം റാഫി, പി രാഗേഷ്, കെ ഗോപാലകൃഷ്ണൻ, സീനിയർ സിപിഒ പി കെ പഴനിസ്വാമി, ടി വി ജീവൻ, എം എസ് ലിഗേഷ്, വിപിൻദാസ്, ജെ ആഷിഷ്, എസ് ശരത്, എസ് സുജിത് എന്നിവർ അന്വേഷകസംഘത്തിലുണ്ടായി.