ന്യൂഡൽഹി > ചൈന, ജപ്പാന്, സൗത്ത് കൊറിയ, ഹോങ്കോംഗ്, തായ്ലന്ഡ് എന്നിവിടങ്ങളില് നിന്നുള്ള യാത്രക്കാര്ക്ക് ആര്ടിപിസിആര് ടെസ്റ്റ് നിര്ബന്ധമാക്കി. ഈ രാജ്യങ്ങളില് നിന്നുള്ള ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങള് കണ്ടെത്തിയാല് കോവിഡ് പരിശോധന നടത്തണമെന്നും പോസിറ്റിവായാല് ക്വാറന്റൈനില് പോവണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്സുഖ് മാണ്ഡവ്യ പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഇന്ത്യന് മെഡിക്കല് അസോസിയേഷന് മുന്നറിയിപ്പ് നല്കിയിരുന്നു. അന്താരാഷ്ട്ര യാത്രകള് ഒഴിവാക്കണമെന്നും നിലവില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ഐഎംഎ പറയുന്നു. കോവിഡ് മാര്ഗനിര്ദേശങ്ങള് എല്ലാവരും കര്ശനമായി പാലിക്കണമെന്ന് ഐഎംഎ പറഞ്ഞു.