തിരുവനന്തപുരം
പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും എസ്ബിഐയും ചേർന്ന് സംഘടിപ്പിച്ച വായ്പാമേളയിൽ 838 പേർക്ക് അനുമതി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായിരുന്നു മേള. 1275 അപേക്ഷകരുണ്ടായിരുന്നു. കണ്ണൂരിൽ പങ്കെടുത്ത 251ൽ 140, കോഴിക്കോട് 290ൽ 164, മലപ്പുറം 343ൽ 274, പാലക്കാട് 228ൽ 156, തൃശൂരിൽ 163ൽ 104 എന്നിങ്ങനെയാണ് എസ്ബിഐ വായ്പ ശുപാർശ നൽകിയത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതനുസരിച്ച് വായ്പാ വിതരണമേള നടത്തും.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് പദ്ധതി പ്രകാരമായിരുന്നു വായ്പാമേള.















