കോഴിക്കോട്
ജനുവരി മൂന്നുമുതൽ ഏഴുവരെ കോഴിക്കോട്ട് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിനായി ജില്ലയിലെ സ്കൂളുകളിൽനിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളുമായി കലവറ വണ്ടികളെത്തി. മലബാർ ക്രിസ്ത്യൻ കോളേജിലെ ഊട്ടുപുരയിലേക്കെത്തിയ കലവറ വണ്ടികളിൽനിന്ന് ഉൽപ്പന്നങ്ങൾ സംഘാടക സമിതി ചെയർമാനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. മത്തങ്ങ, ചേന, നാളികേരം, കടല, പയർ, പരിപ്പ് തുടങ്ങിയവയാണ് കലവറയിലേക്കെത്തിയത്. 21, 22 തീയതികളിലാണ് സ്കൂളുകളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചത്. ഭക്ഷണ കമ്മിറ്റിയാണ് കലവറവണ്ടികൾ സജ്ജമാക്കിയത്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ആർഡിഡി ഡോ. അനിൽകുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ് കുമാർ, എഇഒ എം ജയകൃഷ്ണൻ, ഭക്ഷണക്കമ്മിറ്റി കൺവീനർ വി പി രാജീവൻ, കോളേജ് പ്രിൻസിപ്പൽ ഡോ. സച്ചിൻ ജെയിംസ്, മുരളി ഡെന്നീസ്, രഞ്ജിത്ത്, പാവമണി മേരി ഗ്ലാഡിസ്, ഇ പ്രേംകുമാർ എന്നിവരും പങ്കെടുത്തു.