ന്യൂഡൽഹി> ഒരു ഇടവേളയ്ക്കുശേഷം ലോകമാകെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കോവിഡ് അവലോകന യോഗം വിളിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് യോഗം ചേരും. യോഗത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിമാർ പങ്കെടുക്കും.
വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും.