കാസർകോട്> എഴുപത്താറ് വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 2022 ഡിസംബറിൽ. ഒന്നുമുതൽ 18 വരെ 84.7 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇതിനുമുമ്പ് ഡിസംബറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് 1946ലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പറയുന്നു. അന്നുപെയ്തത് 202.3 മില്ലീമീറ്റർ.
നിലവിൽ തുലാവർഷത്തിൽ കേരളത്തിൽ മൂന്നുശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 483.8 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 471 മി.മീറ്റർ. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റുജില്ലകളിൽ കുറവായിരുന്നു.















