തിരുവനന്തപുരം : പതാൻ സിനിമയിലെ വസ്ത്രധാരണത്തിന്റേയും വസ്ത്രത്തിന്റെ നിറത്തിന്റേയും പേരിൽ സംഘപരിവാരം സിനിമയിലെ അഭിനേതാക്കൾക്കെതിരെയും അണിയറപ്രവർത്തകർക്കെതിരെയും നടത്തുന്ന ഭീഷണികൾക്കെതിരെ ഐ എഫ് എഫ് കെ ഡെലിഗേറ്റുകൾ പ്രതിഷേധം സംഘടിപ്പിച്ചു.
നിശാഗന്ധിയിൽ നടന്ന പ്രതിഷേധ സാംസ്കാരിക കൂട്ടായ്മ ഡെലിഗേറ്റ് ഫോറം ചെയർമാൻ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. കൺവീനർ കെ ജി സൂരജ് അധ്യക്ഷനായി. ഡോ രാഹുൽ രഘു, ബീന ആൽബർട്ട്, പ്രീതേഷ് ബാബു, എ ജി വിനീത്, മായ ആവണി എന്നിവർ സംസാരിച്ചു. ഉമേഷ് എസ് സ്വാഗതവും ലെനിൻ സി പി നന്ദിയും പറഞ്ഞു.