പുതുശേരി> പുതുശേരി കാളാണ്ടിത്തറയിൽ വീട്ടിൽ വളർത്തിയ അഞ്ച് ഇഞ്ച് ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവ് വളർത്തിയ സജീവ ബിജെപി പ്രവർത്തകൻ അശ്വിൻരാജി(21) നെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ പൂച്ചെടികളുടെ ഇടയിലാണ് കഞ്ചാവ് നട്ടത്.
രഹസ്യ വിവരത്തെ തുടർന്ന് കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ്, എസ്ഐ എം ഉദയകുമാർ, എഎസ്ഐ ടി എ ഷാഹുൽ ഹമീദ്, സിപിഒമാരായ ആർ രാജീദ്, പ്രിൻസ് എന്നിവരാണ് പരിശോധന നടത്തിയത്. ഇയാൾക്കെതിരെ വധശ്രമം, കഞ്ചാവ് കൈവശം വച്ചത് ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.