ന്യൂഡൽഹി> ഓൺലൈനിൽ എളുപ്പത്തിൽ ആസിഡ് ലഭ്യമാക്കിയതിനെത്തുടർന്ന് വ്യാപാര പ്ലാറ്റ്ഫോമുകളായ ഫ്ലിപ് കാർട്ടിനും ആമസോണിനും നോട്ടീസയച്ച് ഡൽഹി വനിതാ കമീഷൻ. ഡൽഹിയിൽ പതിനേഴുകാരിക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായതിനെത്തുടർന്നാണ് നടപടി. പെൺകുട്ടിയെ ആക്രമിക്കാനായി പ്രതികൾ ആസിഡ് വാങ്ങിയത് ഫ്ലിപ്കാർട്ടുവഴിയാണ്. സംഭവത്തിൽ ഫ്ലിപ്കാർട്ടും ആമസോണും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. സ്കൂളിലേക്ക് പോകുന്ന വഴിയിൽ പ്രതികൾ പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് എറിയുകയായിരുന്നു. സംഭവത്തിൽ സചിൻ അറോറ (20), ഹർഷിത് അഗർവാൾ (19), വീരേന്ദർ സിങ് (22) എന്നിവർ അറസ്റ്റിലായി.