കീവ്
ഉക്രയ്ൻ തലസ്ഥാനമായ കീവിൽ ബുധനാഴ്ച റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ അഞ്ച് കെട്ടിടത്തിന് കേടുപാടുണ്ടായി. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനും നാല് റസിഡൻഷ്യൽ കെട്ടിടത്തിനുമാണ് നാശനഷ്ടം. ആളപായമില്ല. 13 ഇറാൻനിർമിത ഡ്രോണാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇതിനെ പ്രതിരോധിച്ചതായും ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കി പറഞ്ഞു. ഇത്തരം ഡ്രോണുകൾ റഷ്യൻ ആയുധശേഖരത്തിലുള്ളതാണ്. കഴിഞ്ഞ ദിവസങ്ങളിൽ റോക്കറ്റ് ആക്രമണമടക്കമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.















