ലണ്ടൻ
സ്ത്രീ, പുരുഷൻ എന്നീ വാക്കുകളുടെ നിർവചനം തിരുത്തി കേംബ്രിഡ്ജ് നിഘണ്ടു. ലിംഗപരമായ മുൻ നിർവചനം നിലനിർത്തിക്കൊണ്ടുതന്നെ പുതിയത് കൂട്ടിച്ചേർക്കുകയാണ് ചെയ്തത്.
‘ജന്മസമയത്ത് വ്യത്യസ്ത ലിംഗത്തിൽപ്പെട്ടിരുന്നിട്ടും പുരുഷനായി ജീവിക്കുകയും സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്ന പ്രായപൂർത്തിയായ വ്യക്തി’ എന്നാണ് പുരുഷൻ എന്ന വാക്കിന്റെ ഡിക്ഷണറിയിലെ പുതിയ നിർവചനം. ‘ജന്മസമയത്ത് വ്യത്യസ്ത ലിംഗത്തിൽപ്പെട്ടിരുന്നിട്ടും സ്ത്രീയായി ജീവിക്കുകയും സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്ന പ്രായപൂർത്തിയായ വ്യക്തി’ എന്നാണ് സ്ത്രീയുടെ പുതിയ നിർവചനം.















