റോം
ക്രിസ്മസ് ആഘോഷം ലളിതമാക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഉപഹാരങ്ങൾക്കും മറ്റുമായുള്ള ചെലവ് കുറച്ച് ബാക്കിവരുന്നത് ഉക്രയ്നിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉക്രയ്നിലെ ജനങ്ങൾ പട്ടിണിയിലാണ്. ശൈത്യം രൂക്ഷമാകുന്നതോടെ ഇവർ കൂടുതൽ കഷ്ടത്തിലാകും. സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണം–- മാർപാപ്പ പറഞ്ഞു.















