Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഭീമ കൊറേഗാവ്‌ കേസിൽ കേന്ദ്രമുഖംമൂടി അഴിഞ്ഞു , പ്രതികളെ വിട്ടയക്കണം : സിപിഐ എം

by News Desk
December 15, 2022
in INDIA
0
ഭീമ-കൊറേഗാവ്‌-കേസിൽ-കേന്ദ്രമുഖംമൂടി-അഴിഞ്ഞു-,-പ്രതികളെ-വിട്ടയക്കണം-:-സിപിഐ-എം
0
SHARES
51
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഭീമ കൊറേഗാവ് കേസിൽ തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തില് കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റവിമുക്തരാക്കണമെന്ന ഹർജികളെയോ എൻഐഎ എതിർക്കരുത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോറൻസിക് തെളിവുകൾ സമയബന്ധിതമായി നീതിപൂർവമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പിബി ആവശ്യപ്പെട്ടു.

ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കേസിൽ കുടുങ്ങിയാണ് ഫാ. സ്റ്റാൻ സ്വാമി മരിച്ചത്. അദ്ദേഹത്തിന്റെ കസ്റ്റഡി മരണം കൊലപാതകമാണ്. ഹാക്കിങ് വഴി 2017–-19 കാലത്ത് ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറി നിക്ഷേപിച്ച വ്യാജരേഖകളാണ് “തെളിവുകൾ’ എന്ന പേരിൽ കണ്ടെടുത്തതെന്നാണ് അമേരിക്കയിലെ ആർസനൽ കൺസൾട്ടിങ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2014 മുതൽ അദ്ദേഹത്തിന്റെ കംപ്യൂട്ടർ നിരീക്ഷണത്തിലായിരുന്നു. ഫാ. സ്റ്റാൻ ഈ രേഖകൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായി, ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് പരിമിതമായ സൗകര്യംപോലും അനുവദിച്ചില്ല.

ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതരായവർക്ക് എതിരായ തെളിവുകൾ എന്ന പേരിൽ ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ട് ഒരേ രീതിയിലുള്ള അഞ്ചാമത്തെ റിപ്പോർട്ടാണ് പുറത്തുവന്നത്. ഇത്തരം “തെളിവുകളുടെ’ പേരിലാണ് ഇവരെ യുഎപിഎ പ്രകാരം ജയിലിൽ അടച്ചിരിക്കുന്നത്.

പുറത്തുവന്ന വസ്തുത അംഗീകരിക്കാൻ എൻഐഎയോ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കേന്ദ്രസർക്കാരോ തയ്യാറാകാത്തത് അപലപനീയമാണ്. എതിർക്കുന്നവരെ കുടുക്കാനും ജയിലിൽ അടയ്ക്കാനും തെളിവുകൾ കെട്ടിച്ചമച്ചും എൻഐഎയെ ഉപയോഗപ്പെടുത്തിയും കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്. ഈ സർക്കാരിനെ വിമർശിക്കുന്ന ആർക്കും നാളെ സമാനമായ അനുഭവം ഉണ്ടാകാം– -പിബി പ്രസ്താവനയിൽ പറഞ്ഞു.

ഭീമ കൊറേഗാവ് കേസ്
ഇരുനൂറ് വർഷംമുമ്പ് പേഷ്വാഭരണത്തിനെതിരെ ദളിതർ നേടിയ യുദ്ധവിജയം ‘എൽഗാർ പരിഷദ്’ എന്ന പേരിൽ 2018ലെ പുതുവർഷപ്പുലരിയിൽ പുണെയിലെ ഭീമ കൊറേഗാവിൽ ആഘോഷിച്ചു. സമ്മേളനത്തിനുനേരെ കല്ലേറും തുടർന്ന് സംഘർഷവുമുണ്ടായി. പരിപാടിയുടെ സംഘാടകരെന്ന് ആരോപിച്ച് ധൈഷണികരും മനുഷ്യാവകാശ പ്രവർത്തകരുമായ 16 പേരെ ഒന്നര വർഷത്തിനിടെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരിച്ചു. സുധ ഭരദ്വാജ്, ആനന്ദ് തെൽതുംഡെ, വരവര റാവു എന്നിവർക്ക് ജാമ്യം ലഭിച്ചു. ഗൗതം നവ്ലഖ വീട്ടുതടങ്കലിലാണ്.

Previous Post

ബീഹാര്‍ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 20 ആയി

Next Post

പിഎൻബി തട്ടിപ്പ്‌ : കോർപറേഷന് 
10.07 കോടി നൽകി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പിഎൻബി-തട്ടിപ്പ്‌-:-കോർപറേഷന്-
10.07-കോടി-നൽകി

പിഎൻബി തട്ടിപ്പ്‌ : കോർപറേഷന് 
10.07 കോടി നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.