കീവ്
ഉക്രയ്ന്റെ തെക്കൻമേഖല കേന്ദ്രീകരിച്ച് ആക്രമണം ശക്തമായി. ഉക്രയ്ന്റെ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയപ്പോൾ ഉക്രയ്ൻ മെലിറ്റാപോളിലേക്ക് മിസൈൽ വിക്ഷേപിച്ച് തിരിച്ചടിച്ചു. ഒഡേസയിലെ ഡ്രോൺ ആക്രമണത്തിൽ വൈദ്യുത നിലയങ്ങൾ തകർന്നതായും മേഖലയിലെ 15 ലക്ഷത്തോളം ജനങ്ങൾ ഇരുട്ടിലായതായും റിപ്പോർട്ടുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ഏതാനും ദിവസങ്ങൾ എടുക്കുമെന്ന് പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു.
മെലിറ്റോപോളിൽ ഉക്രയ്ൻ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവണർ ഇവാൻ ഫെഡറോവ് പറഞ്ഞു. വലിയ തീപിടിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.