ന്യൂഡൽഹി> ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരായ ജോൺ ബ്രീട്ടാസ് എംപിയുടെ ട്വീറ്റ് ലൈക്ക് ചെയ്ത് ശശി തരൂർ എംപി.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി തന്നെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന തുറന്നടിച്ച ജിഗ്നേഷ് മേവാനിയുടെ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖമാണ് ജോൺ ബ്രിട്ടാസ് ട്വീറ്റ് ചെയ്തത്.
ഇത്തരത്തിൽ എത്ര കോൺഗ്രസ് നേതാക്കൾ തുറന്നു സംസാരിക്കുമെന്ന് അറിയാൻ കൗതുകം ഉണ്ട്. മേവാനിയെ കൂടാതെ എന്തുകൊണ്ടാണ് ശശി തരൂരിനെ പ്രചാരണ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും ബ്രിട്ടാസ് ട്വീറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ റൂട്ടിൽ നിന്ന് ഗുജറാത്തിനെ ഒഴിവാക്കിയ കാര്യവും ട്വീറ്റിൽ പറയുന്നു.
2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കും എന്ന പ്രതീതി പോലും സൃഷ്ടിച്ച് 77 സീറ്റ് നേടിയ കോൺഗ്രസ് ഇക്കുറി ഗുജറാത്തിൽ തകർന്നടിയുകയായിരുന്നു. ആകെയുള്ള 182 സീറ്റിൽ 17 സീറ്റിലാണ് കോൺഗ്രസിന് ജയിക്കാനായത്.
How many more are going to speak up? Apart from Mevani @ShashiTharoor was curious to note why he was left out from the campaign list! I had pointed out earlier how the Bharat Jodo route leaving the Gujarat will lead to a rout! pic.twitter.com/KfMEpqBWYM
— John Brittas (@JohnBrittas) December 10, 2022